വാഷിംഗ്ടണ്‍ :|
Last Modified വ്യാഴം, 17 സെപ്റ്റംബര്‍ 2015 (13:09 IST)
വീട്ടിലുണ്ടാക്കിയ ക്ലോക്കുമായി സ്കൂളിലെത്തിയതിനെ തുടർന്ന് അറസ്റ്റിലായ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അഹമ്മദ് മൊഹമ്മദിനെ
ഒബാമ വൈറ്റ് ഹൌസിലേക്ക് ക്ഷണിച്ചു. അഹമ്മദ് മൊഹമ്മദിനെ
ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗും ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് വിദ്യാര്‍ത്ഥി അറസ്റ്റ് ചെയ്യപ്പെട്ടത്.വീട്ടിൽ നിർമ്മിച്ച ക്ലോക്ക് സ്കൂളിൽ ടീച്ചറെ കാണിക്കാൻ അഹമ്മദ് കൊണ്ടുപോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ക്ലോക്ക് സയൻസ് ടീച്ചറെ കാണിക്കുന്നതിനിടയിൽ മറ്റൊരു ടീച്ചർ ഇതു കാണുകയും ബോംബാണെന്നു തെറ്റിദ്ധരിച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു
14 വയസ്സുകാരന്റെ കണ്ടുപിടിത്തത്തെ ഒബാമ അഭിനന്ദിച്ചു. ഇത്തരം കാര്യങ്ങള്‍ മറ്റുള്ള കുട്ടികള്‍ക്ക് ഒരു പ്രചോദനമാവുമെന്നും ഇത്തരം കാര്യങ്ങളാണ് അമേരിക്കയെ ഉന്നതമാക്കുന്നതെന്നും ഒബാമ പറഞ്ഞു. ഇത്തരം കഴിവുകളെ അറസ്റ്റ് ചെയ്ത് കെടുത്തുന്നതിന് പകരം പ്രോല്‍സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗും പ്രതികരിച്ചു. വിദ്യാര്‍ത്ഥിയെ നേരിട്ട് കണ്ട് സംസാരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.