കംബാല|
Last Modified ഞായര്‍, 22 ഫെബ്രുവരി 2015 (10:30 IST)
ദക്ഷിണ സുഡാനില്‍ 89 ആണ്‍കുട്ടികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. സുഡാനിലെ വടക്കന്‍ മേഖലയിലെ മാലാക്കലിലും വാവ്ഷില്ലുക്ക് നഗരത്തിലുമാണ് സംഭവം. വീടുകള്‍തോറും കയറി 12 വയസിനു മുകളില്‍ പ്രായമുള്ള ആള്‍കുട്ടികളെ
രക്ഷിതാക്കളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ഭീകരര്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ യുനിസെഫാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇവിടുത്തെ
ഒരു സ്‌കൂളില്‍ നിന്നും ആണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയതായാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ സുഡാനില്‍
കഴിഞ്ഞ വര്‍ഷം പന്ത്രണ്ടായിരത്തോളം കുട്ടികളെ സൈന്യവും ഭീകര സംഘടനകളും അവരുടെ പോരാളികളാക്കി മാറ്റിയിട്ടുണെ്ടന്നാണ് യുനിസെഫ് പറയുന്നത്.