കുറ്റവാളികളെ പിടികൂടാന്‍ സ്മാര്‍ട്ട് കാര്‍

റിയാദ്| Last Modified ചൊവ്വ, 6 മെയ് 2014 (17:15 IST)
റിയാദില്‍ ഗതാഗത വീഴ്ച വരുത്തുന്നവരെയും കുറ്റവാളികളെയും കണ്ടെത്താന്‍ അത്യധുനിക സംവിധാനങ്ങളുള്ള ഇരുപത് സ്മാര്‍ട്ട് കാറുകള്‍ റിയാദ് പൊലീസ് വിഭാഗം നിര്‍മ്മിച്ചു.

ദേശീയ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സാങ്കേതികമായി ബന്ധിപ്പിച്ച കാറുകള്‍ വഴി ക്യാമറ, വിരലടയാള പരിശോധനാ സംവിധാനം, വാഹനരജിസ്‌ട്രേഷന്‍ വിവരങ്ങള്‍ എന്നിവ റോഡില്‍ വെച്ച് തന്നെ പരിശോധിക്കാം. ഡ്രൈവര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണോയെന്ന് മാത്രമല്ല, തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് വരെ ഈ സ്മാര്‍ട്ട് കാര്‍ കണ്ടെത്തും.

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ മാത്രമല്ല, മറ്റേതെങ്കിലും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഇനി പോലീസിന്റെ ഈ സ്മാര്‍ട്ട് കാര്‍ സാങ്കേതിക വിദ്യയില്‍ കുടുങ്ങുമെന്നതില്‍ സംശയമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :