ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 7 മാര്‍ച്ച് 2014 (11:07 IST)
PRO
നിതാഖത് മൂലം സൌദിയില്‍ ദുരിതം അനുഭവിക്കുന്ന പത്ത് ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇന്ത്യന്‍ എംബസിയാണ് ഇവരുടെ മോചനത്തിന് വഴിയൊരുക്കിയത്.
റിയാദിലുള്ള എംബസിയില്‍ രജിസ്റ്റര്‍ ചെയ്‌തവരാണ് ബഥയിലെ ക്യാംപിലും ശുമേശി ജയിലിലുമായി കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ ദയനീയത മനസിലാക്കിയ ഇന്ത്യന്‍ എംബസി ഡിസിഎം ക്യാമ്പിലെത്തി ഇവരെ നേരിട്ട് കാണുകയായിരുന്നു.
തുടര്‍ന്ന് നടന്ന നടപടിക്രമങ്ങളിലാണ് പത്ത് പേര്‍ക്ക് നാട്ടിലേക്ക് തിരിച്ച് മടങ്ങാനുള്ള അനുമതി നല്‍കിയത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പാസ് ലഭിച്ചിരിക്കുന്നത്.