വിജയത്തിളക്കത്തിൽ സിന്ധു; ആവേശങ്ങൾ ഉള്ളിലൊളിപ്പിച്ച് ഗോപിചന്ദ്, ശാന്തനാണ് അദ്ദേഹം, രാജ്യം മുഴുവൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു

പിഴവ് പറ്റുമ്പോൾ സിന്ധു തിരിഞ്ഞു നോക്കും, കരുത്ത് നൽകുന്നത് ഗോപീചന്ദ്

റിയോ| aparna shaji| Last Modified ശനി, 20 ഓഗസ്റ്റ് 2016 (11:39 IST)
പി വി സിന്ധു, രാജ്യം അഭിമാനത്തോടെ ഓർക്കുന്ന പേരാണിത്. ഒരു നാടിന്റെ മൊത്തം അഭിമാനത്തിന്റേയും അന്തസ്സിന്റേയും മറുപേരാണ് സിന്ധു. ആദ്യമായി ഒളിമ്പിക് വെള്ളിമെഡലെന്ന നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതിയും ഇനി സിന്ധുവിന് സ്വന്തം. വളർന്നു വരുന്ന ഒരുപാട് സിന്ധുമാർക്ക് പ്രചോദനമാണിവൾ. എന്നാൽ ഹരിയാനക്കാരിയായ ഈ പെൺകുട്ടിയെ രാജ്യം ഇന്ന് അഭിനന്ദിക്കുന്നുവെങ്കിൽ അതിനു പിന്നിൽ ഒരു കൈകളേ ഉള്ളു. പുല്ലേല ഗോപീചന്ദ് എന്ന സിന്ധുവിന്റെ കോച്ച്.

സിന്ധുവിന്റെ ഈ വെള്ളിമെഡലിനു പിന്നിൽ ഗോപീചന്ദിന്റെ ദീർഘ വീക്ഷണവും അർപ്പണ മനോഭാവവും ആണ്. സിന്ധുവിന്റെ വിജയം, രാജ്യത്തിന്റെ വിജയം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ശരിക്കും ഇത് ഗോപീചന്ദിന്റെ വിജയമല്ലേ. തനിക്ക് നേടാൻ ആകാത്തത് രാജ്യത്തിന് സമ്മാനിക്കുക എന്ന അടങ്ങാത്ത ആഗ്രഹമായിരുന്നില്ലെ ഈ വിജയത്തിനു പിന്നിൽ. സിന്ധു വെള്ളി മെഡൽ നേടിയപ്പോഴും രാജ്യം മുഴുവൻ അവളെ അഭിനന്ദിച്ചപ്പോഴും ശാന്തനായിരുന്നു അദ്ദേഹം. അവളുടെ വിജയത്തിന്റെ ആഹ്ലാദമെല്ലാം ഉള്ളിലൊളിപ്പിച്ച് ശാന്തനായിരുന്നു അദ്ദേഹം.

ലോക നിലവാരമുള്ള അക്കാദമിയാണ് ഗോപിസാറിന്റേത്. ഏറ്റവും മികച്ച പരിശീലനസൗകര്യങ്ങൾ. പെട്ടന്ന് നമ്മുടെ തെറ്റുകൾ തിരിച്ചറിയും, അത്ര തന്നെ വേഗതയിൽ അത് തിരുത്തുകയും ചെയ്യും. അതാണ് ഗോപീസാർ. ദിവസം മുഴുവൻ ബഡ്മിന്റൺ പരിശീലിക്കുന്ന രീതി അദ്ദേഹത്തിൽ നിന്നാണ് പഠിച്ചതെന്ന് സിന്ധു പറയുന്നു. ഗുരുവിനെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് സിന്ധുവിന്. 'ക്ഷമാ പൂർവ്വം കളിക്കുക. പ്രതിയോഗി തെറ്റുകൾ വരുത്തും, അതിനായി കാത്തിരിക്കുക. ഇതായിരുന്നു ഗോപി ശിഷ്യന്മാർക്ക് നൽകിയ ഉപദേശം.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :