ഹരാരെ|
VISHNU N L|
Last Updated:
വെള്ളി, 12 ജൂണ്‍ 2015 (19:18 IST)
തെക്കൻ ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വേ സ്വന്തം കറന്‍സി ഒഴിവാക്കുന്നു. പകരം ഇനിമുതല്‍ അമേരിക്കന്‍ ഡോളറാകും സിംബാബ്‌വേയില്‍ ഉപയോഗിക്കുക. അടുത്തയാഴ്ച മുതൽ ബഹു കറൻസി സംവിധാനം സിംബാബ്‌വേയിൽ നിലവിൽ വരും. പണപ്പെരുപ്പം പിടിച്ചു നിര്‍ത്താനായിട്ടാണ് സിംബാബ്‌വേ ഈ നീക്കാം നടത്തുന്നത്. 2009 മുതലാണ് അമേരിക്കൻ ഡോളറും ദക്ഷിണാഫ്രിക്കൻ റാൻഡും തങ്ങളുടെ കറൻസിയായി സിംബാബ്‌വേ ഉപയോഗിക്കാൻ തുടങ്ങിയത്.
അന്ന് സ്വീകരിച്ച ബഹു കറൻസി സംവിധാനം തിങ്കളാഴ്ച മുതൽ പൂർണമായും പ്രാബല്യത്തിൽ വരും. നേരത്തെ തന്നെ ഇതിന് തീരുമാനിച്ചതാണെങ്കിലും പല കാരണങ്ങളാൽ നടപ്പിലാക്കുന്നത് നീളുകയായിരുന്നു. 2009 മാർച്ചിന് മുമ്പുള്ള സിംബാബ്‌വേ പ്രാദേശിക ഡോളർ കൈവശമുള്ളവർ തിങ്കളാഴ്ച മുതൽ അവ ബാങ്കിൽ കൊടുത്ത് യുഎസ് ഡോളറാക്കി മാറ്റണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.175 ക്വാഡ്രില്യൺ (175,000,000,000,000,000) സിംബാബ്‌വേ ഡോളർ ബാങ്ക് വഴി മാറിയെടുക്കുമ്പോൾ ലഭിക്കുക അഞ്ച് യു.എസ് ഡോളറായിരിക്കും.
175 ക്വാഡ്രില്യണിന് മുകളിലുള്ള തുകയ്ക്ക് 35 ക്വാഡ്രില്യൺ ഡോളറിന് ഒരു യുഎസ് ഡോളർ എന്ന കണക്കിൽ മാത്രമായിരിക്കും തിരികെ ലഭിക്കുക. 2008ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സാധനങ്ങളുടെ വില റോക്കറ്റ് വേഗത്തിൽ കുതിച്ചു. 500 കോടി ശതമാനമായിരുന്നു പണപ്പെരുപ്പം. അന്ന് സിംബാബ്‌വേക്കാർ സാധനങ്ങൾ വാങ്ങാനുള്ള പണം കൊണ്ടുപോയിരുന്നത് പ്ളാസ്റ്റിക് ബാഗുകളിലായിരുന്നു. പ്രതിദിനം രണ്ടു തവണയാണ് സാധന വില ഉയർന്നിരുന്നത്. പണപ്പെരുപ്പം ഇപ്പോഴും പിടിച്ചു നിര്‍ത്താന്‍ സാധിക്കാതെ വന്നതൊടെയാണ് അറ്റകൈയ്ക്ക് സിംബാബ്‌വെ ഡോളറിനെ ആശ്രയിച്ചിരിക്കുന്നത്.