കാന്‍ബറ|
jibin|
Last Modified ചൊവ്വ, 24 ഫെബ്രുവരി 2015 (17:37 IST)
വെസ്‌റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ആദ്യ ഇരട്ട സെഞ്ചുറി നേടി തകര്‍ത്താടിയപ്പോള്‍ സിംബാബ്‌വേക്കെതിരെ വിന്‍ഡീസിന് 73 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് ക്രിസ് ഗെയില്‍ നടത്തിയ ആക്രമണത്തില്‍ (147 പന്തില്‍ 215) തളരുകയായിരുന്നു. മറുവശത്ത് മര്‍ലോണ്‍ സാമുവല്‍സ് കൂടി ആക്രമണം അഴിച്ചുവിട്ടതോടെ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് നഷ്‌ടത്തില്‍ 372 റണ്‍സ് നേടുകയായിരുന്നു.
വിൻഡീസ് ഉയർത്തിയ 373 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം സിംബാബ്‌വേ പിന്തുടരുന്നതിനിടെ മഴയെത്തി. ഇതോടെ വിജയലക്ഷ്യം 48 ഓവറിൽ 363 ആയി പുനർനിശ്ചയിച്ചു. എന്നാൽ സിംബാബ്‌വേ 44.3 ഓവറിൽ 280 റൺസിന് എല്ലാവരും പുറത്തായി. സീൻ വില്യംസ് (76), ക്രെയ്ഗ് ഇർവിൻ (52) എന്നിവർ മാത്രമാണ് അൽപമെങ്കിലും പിടിച്ചു നിന്നത്.
കൂറ്റന്‍ വിജയലക്ഷ്യം മുന്നില്‍ കണ്ട് ഇറങ്ങിയ സിംബാബ്‌വേയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. സ്കോര്‍ പതിനൊന്നില്‍ നില്‍ക്കെ ഓപ്പണറായ റെഗിസ് ചകാബയെ (2) നഷ്‌ടമായി. അഞ്ചാം ഓവറില്‍ ഹാമില്‍ട്ടണ്‍ മസാകഡ്‌സ (7) കൂടി പുറത്തായി. അതികം താമസിക്കാതെ എട്ടാം ഓവറില്‍ സിക്കന്ദര്‍ റാസ (17) കൂടി പുറത്തായതോടെ
സിംബാബ്‌വേ ഇന്നിംഗ്‌സ് പെട്ടെന്ന് അവസാനിക്കുമെന്ന് കരുതി. തുടര്‍ന്ന് ക്രീസിലെത്തിയ ബ്രണ്ടന്‍ ടെയ്‌ലര്‍ (37) ക്രീസില്‍ ചെലവഴിച്ചെങ്കിലും അധികം താമസിക്കാതെ കൂടാരം കയറി. ഷോണ്‍ വില്ല്യംസ് (76) മധ്യനിരയില്‍ മികച്ച പ്രകടനം നടത്തിയതോടെ അവര്‍ മാന്യമായ നിലയില്‍ എത്തുകയായിരുന്നു. ക്രെയ്‌ഗ് ഇര്‍വിന്‍ (52), സ്‌റ്റുവര്‍ട്ട് മറ്റ്സികെന്യരി (19), എല്‍ട്ടണ്‍ ചിഗുംബര (21), തിനാഷേ പനിയങ്കര (4), ടെന്‍ഡായ് ചാത്താര (16), തഫാദുവകുമും ഗോസി (6) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍.
സിംബാബ്‌വേക്കെതിരെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം പന്തില്‍ ഓപ്പണര്‍ ഡാരന്‍ സ്മിത്തിന്റെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് ക്രീസിലെത്തിയ മാത്യു സാമുവല്‍സും ക്രിസ്‌ഗെയിലും മൈതാനം നിറഞ്ഞാടുകയായിരുന്നു.
138 പന്തിലാണ് ലോകകപ്പിലെ കന്നി ഇരട്ട സെഞ്ചുറി ഗെയില്‍ കുറിച്ചത്. 147 പന്തുകള്‍ നേരിട്ട ഗെയില്‍ 10 ഫോറുകളും 16 സിക്‍സറകളും നേടിയാണ് ലോകകപ്പില്‍ ചരിത്രമെഴുതിയത്.105 പന്തുകളില്‍ നിന്നായി അഞ്ചു ഫോറും അഞ്ചു സിക്സും ഉള്‍പ്പെടെയാണ് ഗെയ്ല്‍ സെഞ്ചുറി തികച്ചത്. ആദ്യ സെഞ്ചുറിക്ക് ശേഷം 33 പന്തിലാണ് ഗെയില്‍ അടുത്ത നൂറും കടന്നത്.
മറുവശത്ത് ഗെയിലിന് മികച്ച പിന്തുണ നല്‍കിയ മര്‍ലോണ്‍ സാമുവല്‍സ് (133) അടിച്ചു തകര്‍ക്കുകയായിരുന്നു. പതിയെ കളിച്ച് തുടങ്ങിയ സാമുവല്‍സ് പിന്നീട് കത്തിക്കയറുകയായിരുന്നു. 156 ബോളുകളില്‍ 11 ഫോറുകളും മൂന്ന് സിക്‍സറുകളുമാണ് സാമുവല്‍സ് നേടിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.