അമേരിക്കയെ ഞെട്ടിച്ച് വീണ്ടും വെടിവെപ്പ്, ഒഹായോവിൽ പത്ത്‌പേർ വെടിയേറ്റ് മരിച്ചു

Last Modified ഞായര്‍, 4 ഓഗസ്റ്റ് 2019 (14:32 IST)
അമേരിക്കയിലെ ടെക്സാസിൽ 20 പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെ വീണ്ടും വെടിവെപ്പ്. ഒറിഗണിലെ ഒഹായോവിൽ അക്രമിയുടെ വെടിയേറ്റ് പത്തു‌പേർ കൊല്ലപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. 16ഓളം പേരെ പരുക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

പുലർച്ചെ 1.22ഓടെയായിരുന്നു സംഭവം. പ്രദേശത്തെ ഒരു ബാറിലേക്ക് പ്രവേശനം നിഷേധിച്ചതോടെ ഒരാൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. അക്രമിയും കൊല്ലപ്പെട്ടു. സ്ഥലത്ത് എഫ്‌ബി ഐ എത്തി പരിശോധന നടത്തുകയാണ്.

ഒറിഗണിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ഡേടൺ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ടെക്സാസിൽ വെടിവെപ്പുണ്ടയി മണിക്കൂറുകൾക്കകം ഒറിഗണിലും വെടിവെപ്പ് ആവർത്തിച്ചതോടെ അമേരിക്കയിലാകെ ഭീതി പടർന്നിരിക്കുകയാണ്. ടെക്സാസിൽ വെടിയുതിർത്ത 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :