Last Modified ഞായര്‍, 4 ഓഗസ്റ്റ് 2019 (11:44 IST)
ലഖ്‌നൗ: ഉന്നാവ് പെൺകുട്ടിയും കുടുബവും, അഭിഭാഷകനും സഞ്ചരിച്ച വാഹനത്തിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. ട്രക്കിന്റെ നമ്പർ മായ്ചത് അപകടം ഉണ്ടാകുന്നതിന് തൊട്ടന്മുൻപാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ടോൾ പ്ലാസിയിൽനിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ സിബിഐക്ക് ലഭിച്ചു.
കേസിൽ ട്രക്ക് ഡ്രൈവറെയും ക്ലീനറെയും സിബിഐ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ എംഎൽഎ കുൽദീപ് സിങ് സെഗറിനെ സിബിഐ ശനിയാഴ്ച സീതാപൂരിലെ ജെയിലിലെത്തി ചോദ്യം ചെയ്തിരുന്നു. മൂന്ന് പേരടങ്ങുന്ന സംഘമാണ് സെഗറിനെ ചോദ്യം ചെയ്തത്.
റായ്‌ബറേലിയിലെ ജെയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മാവനെയും പൊലീസ് ചോദ്യം ചെയ്തു. അതേസമയം. അപകടത്തിൽ പരിക്കെറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ന്യുമോണിയ ബാധ ഉണ്ടായതിനാൽ മരുന്നുകളോട് പ്രതികരികുന്നില്ല.