ബ്രസീലിയ|
jibin|
Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (17:12 IST)
വെള്ളിയാഴ്ച ബ്രസീലിൽ നടന്ന 2015
മിസ് ആമസോൺ മത്സരത്തില്‍ നടന്നത് ഒരു സുന്ദരിയുടെ വൃത്തികേട്. മത്സരത്തില്‍ താന്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതായി മനസിലാക്കിയ ഷീസ്‌ലേൻ ഹയാല്ല(23) എന്ന യുവതിയാണ് അരങ്ങില്‍ വൃത്തികെട്ട മുഖം പുറത്തെടുത്തത്. മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ അസൂയ മൂത്ത് ഒന്നാം സ്ഥാനം നേടിയ കരോളിന ടോലേഡോയുടെ(20) കിരീടം തട്ടിപ്പറിച്ചെടുത്ത് നിലത്തേക്ക് വലിച്ചെറിയുകയാണ് ഹയാല്ല ചെയ്‌തത്.
മത്സരത്തിന്റെ ഫലം പുറത്തു വന്നപ്പോൾ കരോളിന ടോലേഡോ എന്ന യുവതിയെ വിജയിയായി പ്രഖ്യാപിച്ചു. വിധികർത്താക്കൾ വിജയിയെ കിരീടം ചൂടിക്കവെ ഫസ്റ്റ് റണ്ണർ അപ്പ് ആയ ഷീസ്‌ലേൻ ഹയാല്ല കിരീടം തട്ടിപ്പറിച്ച് നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു. അതിന് ശേഷം ടോലേഡോയുടെ നേരെ കൈ ചൂണ്ടി സംസാരിക്കുകയും. സമ്മാനത്തിനുള്ള അര്‍ഹത കരോളിന് ഇല്ലെന്ന് ഷീസ്‌ലേൻ ഉറക്കെ പറയുകയും വേദിയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
ചടങ്ങിന്റെ മോഡി നശിച്ചെങ്കിലും അധികൃതര്‍ നിലത്ത് നിന്ന് കിരീടം എടുത്ത് കരോളിനയ്ക്ക് നല്‍കുകയും അഭിനന്ദിക്കുകയും ചെയ്തു. ഹയാല്ലയെ ശിക്ഷിക്കണോ എന്ന കാര്യത്തെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുകയാണ് സംഘാടകർ. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ കരോളിന തയാറായിട്ടില്ല. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.