സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി; മൂന്ന് യുവാക്കള്‍ മരിച്ചു

 സോഷ്യല്‍ മീഡിയ , സെല്‍ഫി , ട്രെയിന്‍ തട്ടി മരിച്ചു , യുവാക്കള്‍
ആഗ്ര| jibin| Last Modified ചൊവ്വ, 27 ജനുവരി 2015 (11:03 IST)
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനായി ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ മൂന്നു യുവാക്കള്‍ അതേ ട്രെയിന്‍ തട്ടി മരിച്ചു.
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന അപകടത്തില്‍ മൊറാദാബാദ് സ്വദേശി യാക്കൂബ്, ഫരീദാബാദ് സ്വദേശി ഇക്ബാല്‍, ന്യൂഡല്‍ഹിയില്‍ നിന്നുള്ള അഫ്സല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

റിപ്പബ്ളിക് ദിനത്തില്‍ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ ട്രെയിന്‍ വരുന്നത് കണ്ട് സെല്‍ഫി എടുക്കാന്‍ ട്രെയിന്‍ പാളത്തിലേക്ക് ഓടിച്ചെല്ലുകയായിരുന്നു.

ട്രെയിന്‍ ഏറ്റവും അടുത്ത് എത്തുമ്പോള്‍ സെല്‍ഫി പകര്‍ത്താനായിരുന്നു ശ്രമം. എന്നാല്‍ യുവാക്കളുടെ കണ്‍ക്ക് കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് ട്രെയില്‍ വന്നിടിക്കുകയായിരുന്നു. ട്രെയിന്‍ അടുത്തെത്തിയപ്പോഴേക്കും സംഘത്തിലെ ഒരുവനായ അനീഷ് എന്ന യുവാവിന് മാത്രമാണ് രക്ഷപെടാന്‍ ആയത്. ഇയാളും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലുണ്ടായിരുന്നെങ്കിലും ട്രെയിന്‍ വന്നപ്പോഴേക്കും ചാടി രക്ഷപ്പെടുകയായിരുന്നു. 20-22 വയസിനിടയിലുള്ളവരാണ് കൊല്ലപ്പെട്ടവരെല്ലാം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :