സാവോപോളോ|
Last Modified വെള്ളി, 2 ജനുവരി 2015 (12:22 IST)
ബ്രസീലില്‍ രണ്ടാംവട്ടവും പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആദ്യത്തെ തവണ 56 ശതമാനം വോട്ടു നേടിയാണ് ദില്‍മ അധികാരത്തിലേറിയത് എന്നാല്‍ ഇത്തവണ അധികാരത്തിലെത്താന്‍ നന്നായി കഷ്ടപ്പെടേണ്ടി വന്നു.
ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയും ബ്രസീല്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് ഇത്തവണ ദില്‍മയ്ക്ക് തിരിച്ചടിയായത്.
ബ്രസീലിലെ ഏറ്റവും ജനപ്രിയ പ്രസിഡന്റായി വിശേഷിക്കപ്പെടുന്ന ലുല ഡ സില്‍വയ്ക്ക് പകരമായി 2011 ലാണ് ദില്‍മ അധികാരത്തിലെത്തുന്നത്. 1980 ലാണ് ലുലയുടെ വര്‍ക്കേഴ്സ് പാര്‍ട്ടിയില്‍ ദില്‍മ റൂസഫ് ചേര്‍ന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.