തരൂരിന്റെ ഫോട്ടോയില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു

ന്യുഡല്‍ഹി| Last Modified ശനി, 20 ഡിസം‌ബര്‍ 2014 (11:15 IST)
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വിറ്ററില്‍ വളരെ സജീവമായ വ്യക്തിയാണ്. ട്വിറ്ററിലിലെ പ്രസ്താവനകളും മറ്റും പലപ്പൊഴും വിനയായിട്ടുണ്ട്. മോഡി അനുകൂല പ്രസ്താവനകള്‍ തന്നെ ഇതിന് ഉദാഹരണം. ഇപ്പോള്‍ യു.എസ് കോണ്‍ഗ്രസിലെ വനിതാ അംഗം തുല്‍സി ഗബ്ബാര്‍ഡിനൊപ്പംത്തോടൊപ്പം നില്‍ക്കുന്ന ചിത്രം തരൂര്‍ പൊസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

സര്‍ഫര്‍, മുന്‍ സൈനിക എന്നിങ്ങനെ തുളസിയെ പരിചയപ്പെടുത്തുന്ന തരൂര്‍ ഇവര്‍ ഹിന്ദു മതവിശ്വാസിയാണെന്നും പറയുന്നു. തുളസിക്ക് അത്താഴവിരുന്ന് നല്‍കിയെന്നും മതിപ്പ് തോന്നി എന്നും പറഞ്ഞാണ് തരൂര്‍ പോസ്റ്റ് അവസാനിപ്പിച്ചത്.
തരൂരിന്റെ പോസ്റ്റിന് കമന്‍റുകളുടെ പ്രവാഹമാണ്. തരൂരിന്‍െറ മുന്‍ വിവാഹ ബന്ധങ്ങളെകുറിച്ചുള്ള പരാമര്‍ശങ്ങളാണ് മിക്ക് കമന്റുകളിലുള്ളത്. ഹവായിയില്‍ നിന്നുള്ള ഡെമോക്രറ്റിക് അംഗമായ തുളസി. ഭഗവത്ഗീത തൊട്ട് യു.എസ് കോണ്‍ഗ്രസില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വ്യക്തിയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :