ലൈംഗികാരോപണ കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി

രേണുക വേണു| Last Modified വെള്ളി, 31 മാര്‍ച്ച് 2023 (08:44 IST)

ലൈംഗികാരോപണ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി. ട്രംപിനെതിരെ ന്യൂയോര്‍ക്ക് ഗ്രാന്‍ഡ് ജൂറി ക്രിമിനല്‍ കുറ്റം ചുമത്തി. ട്രംപിനോട് അടുത്ത ആഴ്ച കീഴടങ്ങാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

പോണ്‍ താരം സ്റ്റോമി ഡാനിയല്‍സിന് 2016 ലെ തിരഞ്ഞെടുപ്പിന് മുന്‍പ് ട്രംപ് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് കേസ്. ട്രംപുമായുള്ള ബന്ധം രഹസ്യമായി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പണം നല്‍കിയതെന്നായിരുന്നു ആരോപണം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് ട്രംപ് പണം കൈമാറിയതെന്നും അതുവഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാണ് പ്രധാന ആരോപണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :