1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Pope Francis Hospitalized

ശ്വാസകോശത്തില്‍ അണുബാധ; ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍

പരിശോധനയില്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശത്തില്‍ അണുബാധ സ്ഥിരീകരിച്ചിരുന്നു

Pope Francis Hospitalized
ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍. ശ്വാസകോശ സംബന്ധമായ അണഉബാധയെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയിലാണ് മാര്‍പാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിനു ഏതാനും ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചത്. 
 
പരിശോധനയില്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശത്തില്‍ അണുബാധ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കോവിഡ് ഇല്ലെന്ന് വത്തിക്കാന്‍ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. 
 
നേരത്തെ ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്വാസകോശത്തിന്റെ ഒരുഭാഗം നീക്കം ചെയ്തിട്ടുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഭാര്യയെ ബലാത്സംഗം ചെയ്ത ഭര്‍ത്താവിന് ഒരു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു