വളയം പിടിക്കാന്‍ അവകാശമുണ്ടെന്ന് സൌദി രാജകുമാരിയും

റിയാദ്| VISHNU.NL| Last Modified ചൊവ്വ, 25 നവം‌ബര്‍ 2014 (18:22 IST)
സ്വന്തം യാത്രകള്‍ക്ക് വേണ്ടി സൈക്കിള്‍ പോലും ഉപയോഗിയ്ക്കാനാവാത്ത സ്ത്രീകളുടെ രാജ്യമാണ് സൌദി അറേബ്യ. ആ രാജ്യത്തെ സ്ത്രീകള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല, സ്ത്രീകള്‍ വാഹനമോടിക്കാന്‍ സൌദി ഭരണകൂടം ഇതുവരെ അനുമതി നല്‍കിയിട്ടില്ല എന്നത് തന്നെ കാരണം. എന്നാല്‍ ഇതിനെതിരെ ഒറ്റപ്പെട്ട സമരങ്ങള്‍ നടക്കാറുണ്ട്. ഇപ്പോഴിതാ സമരങ്ങള്‍ക്ക് പിന്തുണയുമായി സൌദി രാജകുമാരി തന്നെ രംഗത്തെത്തിയിരിക്കുന്നു.

സൗദി രാജുകുമാരനും ശതകോടീശ്വരനുമായ അല്‍വലീദ് ബിന്‍ തലാലിന്റെ മുന്‍ ഭാര്യയുമായ അമീറ അല്‍ തവീല്‍ ആണ് ഭരണകൂടത്തിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. അടുത്തിടെ കാറോടിച്ചതിന് സൗദിയില്‍ ഒരു സ്ത്രീക്ക് 150 ചാട്ടയടിയ്ക്ക് ശിക്ഷ വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ രാജകുമാരിയുടെ തീരുമാനം.

വാഹനോടിയ്ക്കാന്‍ കഴിയാത്തതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് തന്നെ പ്രതിമാസം വലിയൊരു തുക ശമ്പളമായി നല്‍കേണ്ടി വരുന്നു. സ്ത്രീകള്‍ക്ക് വാഹനമോടിയ്ക്കാന്‍ സാധിച്ചാല്‍ ഈ തുക ലാഭിയ്ക്കാനാവും. സ്വന്തം രാജ്യത്ത് തനിയ്ക്ക് ഡ്രൈവറെ ഉപയോഗിയ്‌ക്കേണ്ടി വരുന്നു എന്നാല്‍ യൂറോപ്പിലും അമേരിയ്ക്കയിലുമൊക്കെ ആയിരുന്നപ്പോള്‍ മിനി കൂപ്പര്‍ ഓടിച്ചാണ് തന്റെ യാത്രകളെന്ന് രാജകുമാരി പറയുന്നു.

സൗദിയില്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിടാന്‍ പാകത്തില്‍ ഒരു യുവതലമുറയുണ്ടെന്നും അധികനാള്‍ ഭരണകൂടത്തിന് സ്ത്രീകളെ വിലക്കാനാവില്ലെന്നും അമീറ പറയുന്നു. സ്ത്രീകള്‍ക്ക് വാഹനമോടിയ്ക്കുന്നതിനുള്ള അവകാശം അനുവദിയ്ക്കണമെന്ന് ആഗോള തലത്തില്‍ നടക്കുന്ന പല ചര്‍ച്ചകളിലും അമീറ ആവശ്യപ്പെടാറുള്ളതാണ്. എന്നാല്‍ ഭരണകൂടം ഇത് ഇന്നേവരെ ചെവിക്കൊണ്ടിട്ടീല്ലെന്ന് മാത്രം.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :