ജിദ്ദ|
VISHNU.NL|
Last Modified തിങ്കള്‍, 17 നവംബര്‍ 2014 (18:13 IST)
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളുടെ അമിതോപയോഗം കാരണം കുടുംബബന്ധങ്ങള്‍ തകരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെ അവയെ സാധൂകരിക്കുന്ന സഭവം സൌദി അറേബ്യയില്‍ നടന്നു. ഭാര്യയ്ക്ക് വാട്ട്‌സാപ്പില്‍ അയച്ച സന്ദേശത്തിനു മറുപടി നല്‍കാത്തതിനേ തുടര്‍ന്ന് ഭാര്യയെ മൊഴിചൊല്ലിയാണ് സൌദിയില്‍ ഭര്‍ത്താവ് കലിപ്പു തീര്‍ത്തത്.
ദിവസത്തിന്റെ ഭൂരിഭാഗം സമയവും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിനായി നീക്കിവെക്കുന്ന ഭാര്യയ്ക്കൊപ്പം തുടരാനാകില്ലെന്ന് അറിയിക്കുകയായിരുന്നു ഭര്‍ത്താവ്. തന്നെയും കുഞ്ഞിനെയും ശ്രദ്ധിക്കാന്‍ അവള്‍ക്ക് സമയമില്ലായിരുന്നു. സ്മാര്‍ട്ട് ഫോണില്‍ തന്റെ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും സൌഹൃദം പങ്കിടാനും മാത്രമാണ് അവള്‍ സമയം കണ്ടെത്തിയതെന്നും മുപ്പതുകാരനായ ഭര്‍ത്താവ് പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.