സൗദി അറേബ്യയിൽ അടുത്തമാസം ചൂട് ഉയരും: 50 ഡിഗ്രീ സെൽഷ്യസ് കടക്കും

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 25 ജൂലൈ 2022 (13:50 IST)
സൗദി അറേബ്യയിൽ ഓഗസ്റ്റിൽ ചൂട് ഉയരും. രാജ്യത്തിൻ്റെ ചില സ്ഥലങ്ങളിൽ അന്തരീക്ഷ 50 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ എത്തിയേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉൾപ്രദേശങ്ങൾക്ക് പുറമെ മദീനയിലും തീരപ്രദേശങ്ങളിൽ ചിലയിടത്തും 50 ഡിഗ്രീ സെൽഷ്യസ് കടക്കാമെന്നാണ് നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജി അറിയിക്കുന്നത്.

നിലവിൽ ഖസീം പ്രവിശ്യയിൽ ഉൾപ്പടെ സൗദിയുടെ മധ്യമേഖലയിൽ 49 ഡിഗ്രീ സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :