സ്വദേശിവല്‍ക്കരണം കടുപ്പിക്കാന്‍ സൗദി; മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും !

രേണുക വേണു| Last Modified വെള്ളി, 24 ജൂണ്‍ 2022 (09:04 IST)

സ്വദേശിവല്‍ക്കരണം കടുപ്പിക്കാനുള്ള നടപടികളുമായി സൗദി അറേബ്യ മുന്നോട്ട്. ആറ് തൊഴില്‍ മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുകയാണ് രാജ്യം. വ്യോമയാന തൊഴിലുകള്‍, വാഹന പരിശോധന ജോലികള്‍, തപാല്‍ സേവനങ്ങള്‍, പാഴ്‌സല്‍ ഗതാഗതം, ഉപഭോക്തൃ സേവന ജോലികള്‍, ഏഴ് സാമ്പത്തിക മേഖലയിലെ വില്‍പ്പന ഔട്ട്‌ലെറ്റുകള്‍ എന്നിവിടങ്ങളിലാണ് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക. മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍ റജ്ഹിയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

രാജ്യത്തെ യുവതീ യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിനാണ് പുതിയ തീരുമാനം. ഇതിലൂടെ 33,000 ത്തിലേറെ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കു ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും. ഘട്ടംഘട്ടമായാണ് സ്വദേശിവല്‍ക്കരണം നടപ്പിലാക്കുക.

സ്വദേശിവല്‍ക്കരണത്തിന്റെ ആദ്യഘട്ടം 2023 മാര്‍ച്ച് 15 നാണ് ആരംഭിക്കുക. രണ്ടാം ഘട്ടം 2024 മാര്‍ച്ച് നാല് മുതല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :