അമേരിക്കയിലെ ഡെട്രോയിറ്റില്‍ സാത്താന്‍ പ്രതിമ സ്ഥാപിച്ചു; പ്രതിഷേധം ഉയരുന്നു

Last Modified തിങ്കള്‍, 27 ജൂലൈ 2015 (15:41 IST)
അമേരിക്കയിലെ ഡെട്രോയിറ്റില്‍
വെങ്കലത്തില്‍ തീര്‍ത്ത സാത്താന്‍ ശില്‍പ്പം അനാച്ഛാദനം ചെയ്തു. സാത്താന് പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പള്ളിക്കെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

ഒക്ലഹോമയില്‍ 10 കല്‍പ്പന സ്മാരകത്തിനടുത്ത് പ്രതിമ സ്ഥാപിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ഒരു സാത്താനിക് സംഘടന ഡെട്രോയിറ്റില്‍ ബഫോമെത്ത് പ്രതിമ അനാച്ഛാദനം ചെയ്തത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ബൈബിള്‍ പ്രമേയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ എതിര്‍ത്താണ് പ്രതിമാ സ്ഥാപനം. പ്രതിഷേധങ്ങള്‍ ഭയന്ന് അനാച്ഛാദനം അവസാന നിമിഷം വരെ രഹസ്യമാക്കി വെച്ചിരുന്നു.

ഡെട്രോയിറ്റ് നദിക്കടുത്ത് വ്യവസായ സമുച്ചയത്തിലാണ്
അമേരിക്കന്‍ സമയം ശനിയാഴ്ച രാത്രി 11. 30 ന് പ്രതിമ സ്ഥാപിച്ചത്. നൂറു കണക്കിന് സാത്താന് ജയ് വിളിച്ച് ചടങ്ങില്‍ പങ്കെടുത്തു.സാത്താന്റെ പ്രതിമ കാണാന്‍ ലക്ഷകണക്കിന് പേരാണ് ഡെട്രോയ് നഗരത്തില്‍ എത്തിച്ചേരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :