സാന്റിയാഗോ|
Last Updated:
വ്യാഴം, 25 ജൂണ്‍ 2015 (11:19 IST)
കോപ്പ അമേരിക്കയില്‍ സെമിയിലെത്തുന്ന ആദ്യ ടീമായി ചിലി. ഉറുഗ്വെയെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പിച്ചാണു ചിലി സെമിയില്‍ പ്രവേശിച്ചത്. 84 ആം മിനിറ്റില്‍ ഇസ്‌ലയാണു ചിലിക്കായി ഉറുഗ്വെയുടെ വല ചലിപ്പിച്ചത്.
84ആം മിനിറ്റില്‍ വല്‍ദിവിയയില്‍ നിന്നു കിട്ടിയ പാസ് ഇസ്ല സുന്ദരമായി വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതി അവസാനം ഒന്‍പത് പേരുമായി കളിക്കേണ്ടിവന്ന ഉറുഗ്വെ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ചിലിയുടെ പ്രതിരോധം മറികടക്കാനായില്ല. സൂപ്പര്‍താരം എഡിസണ്‍ കവാനി ഇടവേളയ്ക്ക് തൊട്ടു പിന്നാലെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയത് ഉറുഗ്വേയുടെ ആക്രമണത്തെ സാരമായി ബാധിച്ചു. പിന്നീട്
88ആം മിനിറ്റില്‍ ജോര്‍ജെ ഫുസിലെയും ചുവപ്പു കാര്‍ഡ് കണ്ട് മടങ്ങിയതോടെ ഗോള്‍ തിരിച്ചടിക്കാമെന്ന ഉറുഗ്വെയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. ബൊളീവിയ–പെറു മത്സരത്തിലെ വിജയികളെയാകും സെമിയില്‍ ചിലി നേരിടുക.