സാന്‍ഡിയാഗോ|
JOYS JOY|
Last Modified ഞായര്‍, 28 ജൂണ്‍ 2015 (09:27 IST)
കോപ്പ അമേരിക്കയില്‍ നിന്ന് ബ്രസീല്‍ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വായോട് തോറ്റാണ് ബ്രസീല്‍ കോപ്പ അമേരിക്കയുടെ സെമി കാണാതെ പുറത്തായത്. പെനാല്‍റ്റി ഷൂട്ടൌട്ടില്‍ 4 - 3നാണ് ബ്രസീല്‍ പാരഗ്വായിയോട് പരാജയപ്പെട്ടത്.
നിശ്ചിത സമയത്ത് ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്ന് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. പതിനഞ്ചാം മിനിറ്റില്‍ റോബിഞ്ഞോയിലൂടെ ബ്രസീല്‍ ആദ്യ ഗോളടിച്ചു. 72ആം മിനിറ്റില്‍ പെനല്‍റ്റി ബോക്സില്‍ തിയാഗോ സില്‍വ പന്ത് കൈകൊണ്ട് തൊട്ടതിന് ലഭിച്ച പെനല്‍റ്റി പരാഗ്വായുടെ ഡെര്‍ലിസ് ഗോണ്‍സാലസ് വലയിലാക്കി.
2011ലെ കോപ്പ അമേരിക്കയുടെ ആവര്‍ത്തനമായിരുന്നു ഇത്തവണയും നടന്നത്. അന്നും ക്വാര്‍ട്ടറില്‍ പാരഗ്വായിയോട് തോറ്റായിരുന്നു ബ്രസീല്‍ പുറത്തായത്. കഴിഞ്ഞ കോപ്പയിലും പെനാല്‍റ്റി ഷൂട്ടൌട്ടില്‍ ആയിരുന്നു ബ്രസീലിന്റെ പരാജയം.
ഇതോടെ കോപ സെമിയില്‍ പെറു ചിലിയെയും അര്‍ജന്‍റീന പരാഗ്വായെയും നേരിടും.