പെറുവിന് രണ്ടാം തവണയും മൂന്നാം സ്ഥാനം

സാന്റിയാഗോ| Last Modified ശനി, 4 ജൂലൈ 2015 (10:24 IST)
ഫുട്ബോളിൽ പാരഗ്വയെ കീഴടക്കി പെറു മൂന്നാം സ്ഥാനം സ്വന്തമാക്കി. സെമിയിൽ പരാജയപ്പെട്ടവരുടെ മൽസരത്തിൽ പരാഗ്വെയെ എതിരില്ലാത്ത രണ്‌ടു ഗോളിനാണ് പെറു പരാജയപ്പെടുത്തിയത്.

രണ്ടാം പകുതിയിൽ 48-ആം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. കുവേയ എടുത്ത കോർണർ കിക്ക് ആന്ദ്രേ കാരില്ലോ പാരഗ്വയ്ൻ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 89-ആം മിനിറ്റിൽ ഗുറെറോയിലൂടെ പെറും രണ്ടാം ഗോളും നേടുകയായിരുന്നു.തുടര്‍ച്ചയായ രണ്‌ടാം തവണയാണു പെറു കോപ്പയില്‍ മൂന്നാം സ്ഥാനത്തെത്തുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :