1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Army attacks terrorists in Pakistan; 23 killed

പാകിസ്ഥാനില്‍ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെ സൈനിക ആക്രമണം; 23 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

പാകിസ്ഥാന്‍
പാകിസ്ഥാനില്‍  തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെ സൈനിക ആക്രമണം.  ആക്രമണത്തില്‍ 23 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഓപ്പറേഷന്‍ സെര്‍ബ്-ഇ-അസ്ബ് എന്നപേരില്‍ ഉത്തര വസീറിസ്ഥാനിലെ താവളങ്ങളിലേക്കാണ് സൈന്യം ആക്രമണം നടത്തിയത്. 
 
തീവ്രവാദികളുടെ വാര്‍ത്താ വിനിമയ കേന്ദ്രമായിരുന്ന മിറാന്‍ഷയിലെ സര്‍ത്താംഗി മലനിരകളിലെ താവളത്തിന് നേര്‍ക്കു നടന്ന ആക്രമണത്തില്‍ 15 ഭീകരര്‍ കൊല്ലപ്പെട്ടു. മിറാന്‍ഷയിലെ മറ്റൊരു പ്രദേശത്ത് സൈന്യം നടത്തിയ രഹസ്യ നീക്കത്തിലൂടെ എട്ട് ഉസ്ബെക്ക് ഭീകരരെ വകവരുത്തി.