ഇലക്ട്രിക്ക് ഗ്രില്‍ ഉപയോഗിച്ച് തല തുരന്ന് ഭാര്യയെ കൊലപ്പെടുത്തി

ലണ്ടന്‍| Last Modified ശനി, 17 ജനുവരി 2015 (14:17 IST)
ഭാര്യയുടെ തല ഇലക്ട്രിക് ഡ്രില്‍ കൊണ്ട് തുരന്ന് കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആരംഭിച്ചു. ഇംഗ്ലണ്ടിലെ യോര്‍ക്ഷയറുകാരനായ 37കാരന്‍ താഹി ഹറോബ മാനായാണ് തന്റെ സാറാ അല്‍ ഷറെഫിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഇയാള്‍ ഭാര്യയെ കത്തികൊണ്ട് ആക്രമിച്ചതിന് ശേഷം കണ്ണില്‍ സ്ക്രൂ ഡ്രൈവര്‍ കുത്തിയിറക്കുകയും പിന്നീട് ഇലക്ട്രിക് ഡ്രില്‍ ഉപയോഗിച്ച് തല തുരന്ന് കൊലപ്പെടുത്തുകയായിരുന്നു. 105 മിനിട്ടോളം നീണ്ടു നിന്ന മൃഗീയ പീഡനത്തിന് ശേഷമായിരുന്നു കൊലപാതകം. സാറയുടെ ശരീരത്തില്‍ 270 ഓളം മുറിവുകളാണുണ്ടായിരുന്നത്.

സാറ അല്‍ ഷൗരഫിയും ഭര്‍ത്താവും കൊലപാതകത്തിന് തൊട്ടു മുന്‍പ് കലഹിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സാറ മണിക്കൂറുകള്‍ നീണ്ട ആക്രമണത്തെത്തുടര്‍ന്നാണ്
യുവതിക്ക് പരിക്കേറ്റതെന്ന് പ്രൊസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :