ശ്രീനഗര്‍|
vishnu|
Last Modified ശനി, 17 ജനുവരി 2015 (12:48 IST)
സുരക്ഷാ സൈനികര്‍ ഭീകരരെ ഏറ്റുമുട്ടലില്‍ വധിക്കുന്നതിനിടെ കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുല്‍ഗാം പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണങ്ങളില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും ഒരു ഗ്രാമീണന് പരുക്കേല്‍ക്കുകയും ചെയ്തു.
കുല്‍ഗാം പ്രവിശ്യയിലെ റുദ്വിനാ മേഖലയില്‍ മോട്ടോര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പൊലീസുകാരനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. നാഷനല്‍ കോണ്‍ഫറന്‍സ് എംഎല്‍എ അബ്ദുല്‍ മജീദ് ലാറിഗാമിയുടെ സുരക്ഷാ ജീവനക്കാരനായ സഹൂര്‍ അഹമ്മദ് ദര്‍ ആണ് കൊല്ലപ്പെട്ടത്. മറ്റൊരാക്രമണത്തില്‍ പരുക്കേറ്റ സഹൂര്‍ അഹമ്മദ് എല്ലാഹി എന്ന ഗ്രാമവാസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.