ഉഗാണ്ട|
jibin|
Last Modified ചൊവ്വ, 13 ജനുവരി 2015 (13:45 IST)
വിറക് ശേഖരിക്കാൻ പോയ പൂർണഗർഭിണിയായ ഭാര്യയെ കൊന്നുതിന്ന മുതലയെ യുവാവ് കുത്തി കൊന്നു. ഉഗാണ്ടയിലെ കിബുയേ ഗ്രാമത്തിലെ മുബാരക്
ബാറ്റംബുസിയാണ് മുതലയെ കൊന്ന് നാട്ടിലെ ഹീറോ ആയി തീര്‍ന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് കാട്ടിലൂടെ വിറക്
ശേഖരിക്കാൻ പോയ മുബാരക്
ബാറ്റംബുസിയുടെ പൂർണഗർഭിണിയായ ഭാര്യയെ മുതല പിടി കൂടുകയായിരുന്നു. ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് യുവാവും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നാട്ടുകാരില്‍ ചിലര്‍ നദിക്കരയില്‍ മുബാരക്കിന്റെ ഭാര്യയുടെ ചെരുപ്പുകളും മൊബൈൽഫോണും വിരലുകളും രക്തപ്പാടുകളും കണ്ടെത്തുകയായിരുന്നു. കൂടുതല്‍ അന്വേഷണത്തിന് ഒടുവില്‍ ഭാര്യയെ മുതലപിടിച്ചു എന്നുറപ്പിക്കുകയായിരുന്നു.
ഭാര്യ കൊല്ലപ്പെട്ടതിന്റെ നിരാശയില്‍ കഴിഞ്ഞ മുബാരക് മുതലയെ വധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി വീടിനടുത്തുള്ള ഒരു കൊല്ലപ്പണിക്കാരനെക്കൊണ്ട് കൂർത്തൊരു കുന്തവും നിർമ്മിച്ചു. കുന്തവുമായി ദിവസങ്ങളോളം നദിക്കരയില്‍ മുതലയെ കാത്തിരുന്ന മുബാരക് ഒടുവില്‍ മുതലയെ കണ്ടെത്തുകയും കൈയില്‍ കരുതിയിരുന്ന കുന്തം ഉപയോഗിച്ച് കുത്തുകയുമായിരുന്നു. നീണ്ട നേരം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ഇയാള്‍ മുതലയെ കാലപുരിയിക്കയച്ചു.
ഇതോടെ മുബാരക് നാട്ടിലെ താരമായി മാറുകയും ചെയ്തു.
മുതലയെ കൊലപ്പെടുത്തിയതിന് മുബാരിക്കിനെതിരെ അധികൃതർ എന്തെങ്കിലും നടപടി എടുക്കുമോ എന്ന് വ്യക്തമല്ല. ഇയാളുടെ ഭാര്യ കൊല്ലപ്പെട്ട സംഭവത്തിൽ വന്യജീവിവരുപ്പധികൃതർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.