സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (12:20 IST)
റഷ്യന്‍ ആക്രമണത്തില്‍ തിരിച്ചടിച്ച് യുക്രൈന്‍. അഞ്ചു റഷ്യന്‍ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും തകര്‍ത്തെന്ന് യുക്രൈന്‍ അറിയിച്ചു. അതേസമയം റഷ്യ യുക്രൈനിലെ ആറു നഗരങ്ങളിലെ വ്യോമസേനാ താവളങ്ങള്‍ റഷ്യന്‍ സൈന്യം ആക്രമിച്ചു. ബെലാറസ് അതിര്‍ത്തി വഴിയും റഷ്യന്‍ ആക്രമണം നടക്കുന്നു.
റഷ്യക്കെതിരെ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കയോടൊപ്പം സഖ്യരാജ്യങ്ങളും ചേരും. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.