രക്തച്ചൊരിച്ചിലിന് ഉത്തരവാദി യുക്രൈന്‍ തന്നെ, ആയുധം താഴെവെച്ച് വീട്ടില്‍ പോകുന്നതാണ് നല്ലത്; സ്വരം കടുപ്പിച്ച് പുതിന്‍

രേണുക വേണു| Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (10:43 IST)

യുക്രൈനെതിരെ സ്വരം കടുപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുതിന്‍. രക്തച്ചൊരിച്ചിലിന് കാരണം യുക്രൈന്‍ തന്നെയാണെന്ന് പുതിന്‍ പറഞ്ഞു. യുക്രൈനെതിരെ പ്രത്യേക സൈനിക നടപടിക്കൊരുങ്ങുന്ന വിവരം ടെലിവിഷനിലൂടെയാണ് പുതിന്‍ പ്രഖ്യാപിച്ചത്. യുക്രൈനില്‍ റഷ്യ യുദ്ധം തുടങ്ങി. കീവ് അടക്കം ജനവാസ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തുകയാണ് റഷ്യ. യുക്രൈനില്‍ വിമാനത്താവളങ്ങള്‍ അടച്ചു. റഷ്യ-യുക്രൈന്‍ സൈന്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനാവാത്തതാണെന്ന് പറഞ്ഞ പുതിന്‍ ആയുധം താഴെവെച്ച് വീടുകളിലേക്ക് മടങ്ങിക്കോളാനാണ് യുക്രൈന്‍ സൈന്യത്തിന് താക്കീത് നല്‍കിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :