1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Russia used 400 drones to attack Kiev

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ഇന്ന് പുലര്‍ച്ചയാണ് ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം നടത്തിയത്.

Blow for blow
യുക്രൈന്‍ റഷ്യയില്‍ നടത്തിയ ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന് മറുപടിയായി കീവില്‍ വന്‍ ആക്രമണം നടത്തി റഷ്യ. ഡ്രോണ്‍ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. കൂടാതെ 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചയാണ് ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം നടത്തിയത്.
 
യുക്രൈനില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിന് 400 ഡ്രോണുകളും 40 മിസൈലുകളുമാണ് റഷ്യ ഉപയോഗിച്ചത്. യുക്രൈനില്‍ ഉടനീളം റഷ്യ ആക്രമണം നടത്തി. ആക്രമണത്തില്‍ കീവില്‍ മൂന്ന് അഗ്‌നി രക്ഷാ ഉദ്യോഗസ്ഥരും  മൂന്നു സാധാരണക്കാരുമാണ് മരിച്ചത്. 
 
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും കുറെ പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നും യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ