റഷ്യന്‍ പ്രസിഡന്റ് ജീവനോടെ ഇല്ലെന്ന പരാമര്‍ശവുമായി യുക്രെയിന്‍ പ്രസിഡന്റ്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 20 ജനുവരി 2023 (09:56 IST)
റഷ്യന്‍ പ്രസിഡന്റ് ജീവനോടെ ഇല്ലെന്ന പരാമര്‍ശവുമായി യുക്രെയിന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി. പുടിന്‍ മരിച്ചിട്ട് ഉണ്ടാവുമെന്നും മറ്റാരോ ആണ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രെംലിനില്‍ ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്ന് തനിക്ക് ഉറപ്പില്ലാത്ത കാര്യമാണെന്നും പുടിന്‍ മരിച്ചിട്ട് ഉണ്ടാവുമെന്നും സെലന്‍സ്‌കി പറഞ്ഞു.

പുടിന്റേതായി അടുത്തിടെ വന്ന അഭിസംബോധനകളെല്ലാം വ്യാജമാണ്. അതെല്ലാം ടിവിയിലെ സ്‌പെഷ്യല്‍ എഫക്റ്റിന്റെ സഹായത്തോടെ ചെയ്തതാണെന്നും സെലന്‍സ് അഭിപ്രായപ്പെട്ടു. പുടിന്‍ അര്‍ബുദത്തിന് ചികിത്സിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അനുദിനം മോശമായി കൊണ്ടിരിക്കുന്നെന്ന വിവരങ്ങളും ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :