റിലീസിന് രണ്ടു നാള്‍ കൂടി, മഞ്ജുവിന്റെ 'ആയിഷ'ക്കായി ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 18 ജനുവരി 2023 (17:46 IST)
ആദ്യത്തെ മലയാള-അറബിക് ചിത്രമാണ് 'ആയിഷ'. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന റിലീസിന് ഇനി രണ്ട് നാള്‍ കൂടി. ജനുവരി 20നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുക.
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇതുവരെ കാണാത്ത പുതിയ രൂപത്തിലാണ് മഞ്ജുവിനെ പുറത്തുവന്ന പോസ്റ്ററുകളില്‍ കാണാനായത്. ടൈറ്റില്‍ കഥാപാത്രത്തെ നടി തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂര്‍ണമായും ഗള്‍ഫ് നാടുകളിലാണ്.മലയാളത്തിനും അറബിക്കിനും പുറമെ ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :