1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. riyadh, car bomb, blast, saudi arabia

റിയാദില്‍ കാര്‍ബോംബ് സ്ഫോടനം: ഒരു മരണം

റിയാദ്
സൌദി അറേബ്യയിലെ റിയാദില്‍ ഉണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. റിയാദിലെ അല്‍ ഹൈയര്‍ റോഡിലെ ജയിലിനു മുന്നിലാണ് സ്ഫോടനം ഉണ്ടായത്.
 
സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ മരിച്ചു. 
 
സ്ഫോടനത്തില്‍ രണ്ട് സുരക്ഷ ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.