സൌദിയില്‍ സ്‌പോണ്‍സറുടെ തലവെട്ടി: ഏഷ്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍

പ്രവാസിയായ യുവാവ്‌ സ്‌പോണ്‍സറുടെ തലവെട്ടി.

റിയാദ്‌, കൊലപാതകം, അറസ്റ്റ് riyad, murder, arrest
റിയാദ്‌| സജിത്ത്| Last Modified തിങ്കള്‍, 16 മെയ് 2016 (16:33 IST)
പ്രവാസിയായ യുവാവ്‌ സ്‌പോണ്‍സറുടെ തലവെട്ടി. സൌദിയിലാണ് സംഭവം നടന്നത്. ഏഷ്യന്‍ വംശജനായ തൊഴിലാളിയാണ്‌ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് തൊഴിലുടമയെ വെട്ടിക്കൊന്നതെന്നാണ് പുറത്തുവന്ന വിവരം‌. ഇരുവരും തമ്മിലുള്ള വഴക്കിന്റെ കാരണം വ്യക്‌തമായിട്ടില്ല.

സൌദി നരിയയിലെ ഫാമിലാണ്‌ തൊഴിലുടമ വെട്ടേട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തുന്നതിനായി യുവാവ് മറ്റൊരാളുടെ സഹായം തേടിയതായി പൊലീസ്‌ പറഞ്ഞു. ഇരുവരും പൊലീസ് പിടിയിലായെന്നാണ് സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :