മകളെ ഇല്ലാതാക്കിയ കൊലയാളികൾക്കായി ഒരമ്മ കാത്തിരുന്നത് പത്ത് വർഷം ! ലക്ഷ്യം പ്രതികാരം മാത്രം !

ചില കഥകൾ സിനിമയേയും കടത്തി വെട്ടും. കാലിഫോര്‍ണിയക്കാരി ബലിന്ദാ ലാനെയുടേത് സസ്പെൻസും ത്രില്ലിംഗും എല്ലാം കൂടികലർന്ന ഒരു പ്രതികാരത്തിന്റെ കഥയാണ്. പത്ത് വർഷം മുൻപ് മകൾക്ക് മൂന്ന് പിടി മണ്ണ് വാരി ഇടുമ്പോ

aparna shaji| Last Updated: തിങ്കള്‍, 16 മെയ് 2016 (15:46 IST)
ചില കഥകൾ സിനിമയേയും കടത്തി വെട്ടും. കാലിഫോര്‍ണിയക്കാരി ബലിന്ദാ ലാനെയുടേത് സസ്പെൻസും ത്രില്ലിംഗും എല്ലാം കൂടികലർന്ന ഒരു പ്രതികാരത്തിന്റെ കഥയാണ്. പത്ത് വർഷം മുൻപ് മകൾക്ക് മൂന്ന് പിടി മണ്ണ് വാരി ഇടുമ്പോൾ ലേന്ന ഒരു വാക്ക് നൽകിയിരുന്നു. പ്രതികൾക്ക് വേണ്ട ശിക്ഷ വാങ്ങി നൽകി അവൾക്ക് നീതി നേടികൊടുക്കുമെന്ന്. വാക്ക് പാലിക്കാൻ കഴിഞ്ഞ നിർവൃതിയിലാണ് ലാനെ എന്ന അമ്മ.

പത്ത് വർഷത്തെ തിരച്ചിലിനൊടുവിൽ മകളെ വെടിവെച്ച് കൊന്ന ആക്രമി സംഘത്തിനായി സോഷ്യൽ മീഡിയയിലൂടെ വലവിരിച്ച് ആ അമ്മ കാത്തിരുന്നു. ഒടുവിൽ ആക്രമികൾ വലയിലേക്ക് കയറി വന്നു. 2006 ല്‍ മകള്‍ ക്രിസ്‌റ്റല്‍ തീയോബാള്‍ഡ്‌ വെടിയേറ്റ്‌ മരിച്ചതിന്‌ പിന്നാലെ വിവിധ സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാജ അക്കൗണ്ട്‌ സൃഷ്‌ടിച്ച്‌ അതിലൂടെ കുറ്റവാളികളിലേക്ക്‌ എത്തുകയും അവരുടെ വിവരങ്ങള്‍ പോലീസിന് കൈമാറിയിരുന്നു. ഒരാളെ ഒഴിച്ച്!.

വില്യം ജോക്‌സ് സോറ്റെലോ എന്നയാൾക്ക് വേണ്ടി ലാനെ പിന്നേയും കാത്തിരുന്നു, വർഷങ്ങളോളം. ഉണ്ണാതേയും ഉറങ്ങാതേയും നടത്തിയ തിരച്ചിലിൽ ഒടുവിൽ സോറ്റെലോ വീണു. ലാനെ കാരണമാണ് പ്രതികളെ നിയമത്തിന് പിന്നിൽ കൊണ്ടുവരാൻ കഴിഞ്ഞത് എന്ന് പറയാൻ പൊലീസ് ഉദ്യോഗസ്ഥർക്കും മടിയില്ല. കുറ്റവാളി എവിടെയാണെന്ന് കണ്ടുപിടിക്കാൻ സഹായിച്ചത് ലാനെ നൽകിയ തെളിവുകളാണ് എന്ന് പൊലീസും സമ്മതിക്കുന്നു.

006-ല്‍ സോറ്റെലോ ഓടിച്ചിരുന്ന വാഹനത്തില്‍ നിന്നാണ് ലാനെയുടെ മകള്‍ ക്രിസ്റ്റല്‍ തിയോബാള്‍ഡിന്റെ മരണത്തിനിടയാക്കിയ വെടിയുതിര്‍ന്നത്. സംഭവം നടക്കുമ്പോൾ ക്രിസ്റ്റലിനൊപ്പം സുഹൃത്തുമുണ്ടായിരുന്നു. ആക്രമികൾ ഇരുവർക്കുമെതിരെ വെടിയുതിർക്കുകയായിരുന്നു. വയറിന് വെടി കൊണ്ട ക്രിസ്റ്റലിന്റെ സുഹൃത്ത് രക്ഷപെട്ടു എന്നാല്‍ തലയ്ക്ക് വെടിയേറ്റ ക്രിസ്റ്റല്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു.

വര്‍ഷങ്ങളോളമുള്ള ശ്രമത്തിൽ മകളെ കൊന്ന സംഘത്തിലെ 12 ലധികം പേരെയാണ്‌ ലെനെ അഴിക്കുകള്ളിലാക്കിയത്‌. കൊലപാതകം, കൊലപാതക ശ്രമം, അനധികൃതമായി ആയുധം കൈവശം വെയ്‌ക്കല്‍, ഭീകരാന്തരീക്ഷം സൃഷ്‌ടിക്കല്‍ തുടങ്ങി അനേകം കുറ്റമാണ്‌ സാറ്റെല്ലോയ്‌ക്കും സംഘത്തിനുമെതിരേ ചുമത്തിയത്‌. സാറ്റെല്ലോയുടെ വലംകൈയ്യായ ജൂലിയോ ഹെറെഡിയയെ 2011 ല്‍ ജയിലിലാക്കാന്‍ ലെന്‌ കഴിഞ്ഞിരുന്നു. ഇയാള്‍ക്ക്‌ ജീവപര്യന്തം തടവാണ്‌ കിട്ടിയത്‌.

മകളുടെ മരണം തന്നെ തകര്‍ത്തു കളഞ്ഞിരുന്നു. അടക്കാനാകാത്ത കോപമാണുണ്ടായത്‌. ദേഷ്യം, സങ്കടം, വിഷമം ജീവിക്കേണ്ടെന്ന്‌ പോലും തോന്നിയ അവസ്‌ഥ, മരിക്കാന്‍ തോന്നിപ്പോയിരുന്നു. എന്നാൽ അവൾക്ക് നീതി ലഭിക്കണമെന്ന് എനിയ്ക്ക് തോന്നി അതിനാണ് ഞാൻ കഷ്ടപ്പെട്ടത് മുഴുവൻ. അതിനാണ് താൻ ഇതെല്ലാം ചെയ്തതെന്നും ലെനെ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.