ജിഷ കൊലക്കേസ്: ദീപയും രാജേശ്വരിയും പൊലീസ് നിരീക്ഷണത്തിൽ, ബന്ധുക്കളുമായി സംസാരിക്കാൻ പോലും അനുവാദമില്ല ! ; പ്രതിയെ പിടികൂടാനാകാതെ പൊലീസ്

നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകത്തിൽ പ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ്. ഈ സാഹചര്യത്തിൽ ജിഷയുടെ സഹോദരി ദീപയെയും മാതാവ് രാജേശ്വരിയേയും പൊലീസ് കർശനമായി നിരീക്ഷിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ രണ്ട് വനിതാ എസ് ഐമാരെയാണ് നിയോഗിച്ചിരിക്കുന്നത

പെരുമ്പാവൂർ| aparna shaji| Last Modified തിങ്കള്‍, 16 മെയ് 2016 (12:12 IST)
നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകത്തിൽ പ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ്. ഈ സാഹചര്യത്തിൽ ജിഷയുടെ സഹോദരി ദീപയെയും മാതാവ് രാജേശ്വരിയേയും പൊലീസ് കർശനമായി നിരീക്ഷിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ രണ്ട് വനിതാ എസ് ഐമാരെയാണ് നിയോഗിച്ചിരിക്കുന്നത്.

ജിഷയുടെ സഹോദരിക്കോ അമ്മയ്ക്കോ മറ്റ് ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുമായി ബന്ധപ്പെടാനുള്ള സാധ്യതയും പൊലീസ് നിഷേധിച്ചിരിക്കുകയാണ്. അതേസമയം, പ്രതിയുടേത് എന്ന് സംശയിക്കുന്ന ഡി എൻ എ ടെസ്റ്റിന്റെ റിസൽട്ട് പുറത്ത് വന്നതോടെ കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരിൽ നേരത്തേ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചവരെ രണ്ടാമതും വിളിച്ച് വരുത്തി സാമ്പിളുകൾ ശേഖരിക്കുന്ന ശ്രമത്തിലാണ് പൊലീസ്.

കേസുമായി ബന്ധപ്പെട്ട് രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ജിഷയുടെ വീട് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അതേസമയം, അന്വേഷണത്തിൽ പൊലീസ് ഒത്തുകളിയുണ്ടെന്നാരോപിച്ച് ജിഷയുടെ ബന്ധു രംഗത്തെത്തിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :