വിമാന ടിക്കറ്റിനൊപ്പം നാലുദിവസത്തെ വിസ പദ്ധതിയുമായി സൗദിയ എയര്‍ലൈന്‍സ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 ജനുവരി 2023 (18:48 IST)

വിമാന ടിക്കറ്റിനൊപ്പം നാലുദിവസത്തെ വിസ പദ്ധതിയുമായി സൗദിയ എയര്‍ലൈന്‍സ്. നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാണ് എന്ന പദ്ധതി പ്രകാരം സൗദി ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് പരമാവധി നാലു ദിവസത്തേക്ക് ആണ് സൗദി അറേബ്യയില്‍ പ്രവേശിക്കാനും സഞ്ചരിക്കാനും അനുമതി ഉണ്ടായിരിക്കുന്നത്. ഇവര്‍ക്ക് ഉംറ നിര്‍വഹിക്കാനും സാധിക്കും. യാത്രക്കാര്‍ ഓണ്‍ലൈനില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വിസ വേണോ എന്ന് സിസ്റ്റം ചോദിക്കുമെന്ന് സൗദിയ അറിയിച്ചു. വേണമെങ്കില്‍ മൂന്നു മിനിറ്റിനകം വിസ അനുവദിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :