സിഡ്നി|
VISHNU N L|
Last Modified വെള്ളി, 10 ഏപ്രില്‍ 2015 (09:30 IST)
മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റനും കമന്റേറ്ററുമായ റിച്ചി ബെനൊ (84) അന്തരിച്ചു. സ്കിന്‍ കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം സിഡ്നിയിലെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. ലോകത്തിലെ പ്രശസ്ത കമന്റേറ്റര്‍മാരില്‍ ഒരാളായിരുന്ന റിച്ചി ബെനോ അറിയപ്പെട്ടിരുന്നത് 'ക്രിക്കറ്റിന്റെ ശബ്ദം (Voice of Cricket) എന്നായിരുന്നു.
ലെഗ് സ്പിന്‍ ബൗളറായ റിച്ചി ബെനൊ 63 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 28 ടെസ്റ്റുകളില്‍ ഓസീസിനെ നയിച്ചു. 1964 ല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ബെനൊ പിന്നീട് കമേന്‍ററ്ററിയുടെ വഴി തെരഞ്ഞടുക്കുകയായിരുന്നു. 2005ലെ ആഷസ് പരമ്പരയിലാണ് അദ്ദേഹം അവസാനമായി കമേന്‍്ററ്ററായത്. എന്നാല്‍ 2013 വരെ അദ്ദേഹം ചാനല്‍ 9 ല്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ നവംബറിലാണ് അര്‍ബുദ ബാധ സ്ഥിരീകരിച്ചത്.
63 ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സും 200 വിക്കറ്റും തികച്ച ആദ്യതാരമാണ് ബെനൊ. വേള്‍ഡ് സിരീസ് മല്‍സങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ബെനൊ ക്യാപ്റ്റനായി നേതൃത്വം നല്‍കിയ
ഓസ്ട്രേലിയ ഒരു പരമ്പരയില്‍ പോലും പരാജയം രുചിച്ചിട്ടില്ല. 5 ടെസ്റ്റ് പരമ്പരകള്‍ അദ്ദേഹത്തിനു കീഴില്‍ വിജയിക്കുകയും രണ്ട് പരമ്പരകള്‍ സമനിലയില്‍ അവസാനിക്കുകയും ചെയ്തു.
ഓസ്ട്രേലിയയ്ക്കിത് സങ്കടത്തിന്റെ ദിനമാണെന്ന് പ്രധാനമന്ത്രി ടോണി അബട്ട് ട്വീറ്റ് ചെയ്തു. ക്രിക്കറ്റ് ചാംപ്യനെയും ഓസ്ട്രേലിയയുടെ ഐക്കണെയുമാണ് ഇന്ന് നഷ്ടപ്പെട്ടതെന്നും ട്വീറ്റില്‍ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.