ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് എട്ടാം തിയതി തിരി തെളിയും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് , ക്രിക്കറ്റ് , ട്വന്റി 20 , മുംബൈ ഇന്ത്യന്‍സ്
കൊല്‍ക്കത്ത| jibin| Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (17:21 IST)
ക്രിക്കറ്റിലെ ആഘോഷമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എട്ടാം സീസണ്‍ ഏപ്രില്‍ എട്ടിന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടക്കുന്നത്.

ഏപ്രില്‍ എട്ടിന് ആരംഭിക്കുന്ന ലീഗ് മത്സരങ്ങള്‍ മേയ് 17ന് അവസാനിക്കും. 19നാണ് ആദ്യ ക്വാളിഫയര്‍ പോരാട്ടം. ഈ മത്സരത്തിന്റെ വേദി നിശ്ചയിച്ചിട്ടില്ല. 20ന് ബംഗളുരുവില്‍ എലിമിനേറ്റര്‍ പോരാട്ടം നടക്കും. ഹൈദരാബാദിലാണ് രണ്ടാം ക്വാളിഫയര്‍ അരങ്ങേറുക. 24ന് ഈഡന്‍ ഗാര്‍ഡില്‍സില്‍ ഫൈനല്‍ നടക്കും.

എട്ടാം സീസണില്‍ എട്ടു ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. കൊല്‍ക്കത്ത, മുംബൈ ടീമുകള്‍ക്ക് പുറമേ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് കിരീടപോരാട്ടത്തിനുള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :