കോഹ്‌ലിയുടെ ഹൃദയം സ്‌പന്ദിക്കുന്നത് ഇന്ത്യക്കു വേണ്ടി: രവി ശാസ്ത്രി

വിരാട് കൊഹ്‌ലി , ഓസ്ട്രേലിയ , മഹേന്ദ്രസിംഗ് ധോണി , രവി ശാസ്ത്രി , ലോകകപ്പ് ,ക്രിക്കറ്റ്
മുംബൈ| jibin| Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (15:01 IST)
ലോകകപ്പ് സെമിയിലെ തോല്‍വിയില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ഇന്ത്യന്‍ ഉപനായകന്‍ വിരാട് കൊഹ്‌ലി ഇന്ത്യന്‍ ടീമിന്റെ അമൂല്യസ്വത്താണെന്നും, അദ്ദേഹത്തിന്റെ ഹൃദയം സ്‌പന്ദിക്കുന്നത് ഇന്ത്യക്കു വേണ്ടിയാണെന്നും ടീം ഡയറക്ടര്‍ രവി ശാസ്ത്രി.
ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ലോകമെമ്പാടുമുള്ള ബോളര്‍മാരുടെ പേടി സ്വപ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരായ സെമിയില്‍ വിരാട് കോഹ്‌ലി പുറത്തായതിന് കാരണം ബോളിവിഡ് നടി കാമുകി അനുഷ്‌കയുടെ സാനിധ്യമാണെന്ന് പറയുന്നത് വിവരക്കേടാണ്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയില്‍ എഴുന്നൂറിലധികം റണ്‍സും നാലു സെഞ്ച്വറിയും കൊഹ്‌ലി അടിച്ചുകൂട്ടിയ
കൊഹ്‌ലിയുടെ പ്രകടനം ഏറ്റവും മികച്ചതാണെന്നും രവി ശാസ്ത്രി പറഞ്ഞു.

ലോകകചാമ്പ്യന്മാരായ പോലും ഭയപ്പെട്ടിരുന്നത് ഇന്ത്യന്‍ ടീമിനെയാണ്. സെമിയില്‍ ടോസ് നഷ്ടപ്പെട്ടത് ഇന്ത്യന്‍ ടീം അംഗങ്ങളെ നിരാശരാക്കിയെന്നും രവി ശാസ്ത്രി പറഞ്ഞു. ലോകകപ്പിലെ കളിച്ച മികച്ച ടീം തന്നെയായിരുന്നു
നമ്മളെന്നും രവി ശാസ്ത്രി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :