അധ്യാപികയെ പീഡനവീരന്‍ ജയിലില്‍ ബലാത്സംഗത്തിനിരയാക്കി!

ന്യൂയോര്‍ക്ക്| Last Modified വെള്ളി, 20 ജൂണ്‍ 2014 (08:48 IST)
ജയില്‍ അന്തേവാസികള്‍ക്ക് മൂല്യബോധന ക്ലാസ് എടുക്കാന്‍ ചെന്ന അധ്യാപികയെ പീഡനവീരന്‍ ജയിലില്‍ ബലാത്സംഗത്തിനിരയാക്കി. ജയിലില്‍ പീഡനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് അധ്യാപികയെ ക്രൂരമായി പീഡിപ്പിച്ചത്. അമേരിക്കയിലെ അരിസോണയിലെ എയ്മാന്‍സ് ജയിലിലാണ് സംഭവം.

2011ല്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ 30 വര്‍ഷത്തെ തടവിന് വിധിച്ചിരുന്ന ജേക്കബ് ഹാര്‍വേ എന്ന പ്രതിയാണ് അധ്യാപികയെ പീഡിപ്പിച്ചത്. തടവ്പുള്ളികള്‍ക്കുള്ള ക്ലാസില്‍ എത്തിയ പ്രതി അധ്യാപികയെ പേന കൊണ്ട് കുത്തി മുറിവേല്‍പ്പിച്ച ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു.

പീഡനക്കേസിലെ പ്രതികള്‍ മാത്രമുള്ള സെല്ലിലേക്ക് ഒറ്റയ്ക്ക് ക്ലാസ് എടുക്കാന്‍ അധ്യാപികയെ അയച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :