അലഹബാദ്|
jibin|
Last Modified വ്യാഴം, 19 ജൂണ്‍ 2014 (16:09 IST)
ഉത്തര്‍പ്രദേശില്‍ എട്ടു വയസ്സുകാരിയെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. അലഹബാദിലെ സരായ് മദന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അഞ്ചാം ക്ളാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അടുത്ത സ്കൂളിലെ രണ്ടു ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍
ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ക്രൂരമായ പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ കുട്ടിയെ ഇവര്‍ അടുത്ത വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. ആ വഴിക്കുപോയ പിതാവ് തന്നെയാണ് കുട്ടിയെ കണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പിതാവിന്റെ പരാതി സ്വീകരിക്കാന്‍ പൊലീസ് മടികാണിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.