ദിവസവും ബലാത്സംഗം ചെയ്യപ്പെടുന്നത് 1,152 പേർ!

കോംഗോ| Last Modified ശനി, 14 ജൂണ്‍ 2014 (14:01 IST)
ഓരോദിവസവും ബലാത്സംഗം ചെയ്യപ്പെടുന്നത് 1,152 പേർ. കണക്ക് കേട്ട് ഞെട്ടണ്ട. കോംഗോ എന്ന ചെറിയ ആഫ്രിക്കന്‍ രാജ്യത്ത് നടക്കുന്ന സംഭവമാണ് പറഞ്ഞത്. സൈനികരാണ് ഏറ്റവുമധികം പെൺകുട്ടികളെ ബലാല്‍സംഗത്തിന് ഇരയാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റയ്ക്കായാൽ ഏതൊരു സ്ത്രീയും ബലാല്‍ക്കാരം ചെയ്യപ്പെടുന്ന അവസ്ഥയാണത്രേ ഇവിടെയുള്ളത്.

ആകാശത്തേക്ക് വെടിവെച്ചു കൊണ്ട് രാത്രിയില്‍ കോംഗോ സൈനികര്‍ കാട്ടിലേക്ക് പോകുന്നത് കലാപകാരികളെ കണ്ടെത്താനല്ല മറിച്ച് പേടിച്ച് കാട്ടില്‍ ഒളിച്ചിരിക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യാനാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

12 ശതമാനം സ്ത്രീകളും ജീവിതത്തില്‍ ഒരിക്കലെങ്കിലും ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്‍. അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് പബ്‌ളിക് ഹെൽത്ത് പുറത്ത്‌വിട്ട കണക്കുകള്‍ പ്രകാരം ഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോയില്‍ 48 സ്ത്രീകള്‍ ഓരോ മണിക്കൂറിലും പീഡിപ്പിക്കപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :