വ്രത വിശുദ്ധിയുടെ നാളുകൾ; സൗദിയില്‍ റമദാന്‍ വ്രതം വ്യാഴാഴ്‌ച മുതല്‍

റമദാന്‍ വ്രതാചരണം , വ്രത വിശുദ്ധിയുടെ നാളുകൾ , സൗദി അറേബ്യ , ഗള്‍ഫ് രാജ്യങ്ങള്‍
റിയാദ്| jibin| Last Modified ബുധന്‍, 17 ജൂണ്‍ 2015 (08:53 IST)
സൗദിയില്‍ റമദാന്‍ വ്രതാചരണം വ്യാഴാഴ്‌ച മുതലായിരിക്കുമെന്ന് സൗദി സുപ്രീം കൌണ്‍സില്‍ അറിയിച്ചു. ചൊവ്വാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണു വ്യാഴാഴ്ച റംസാന്‍ ഒന്ന് ആകുക. ശവ്വാല്‍ 30 പൂര്‍ത്തിയാക്കി റമദാന്‍ വ്രതാചരണം മറ്റന്നാള്‍ മുതല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ മതകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ റമദാന്‍ വ്രതാചരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളായിട്ടില്ല. അതേസമയം സൗദിയെ അടിസ്ഥാനമാക്കിയാണ് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ റമദാന്‍ വ്രതാചരണം ആരംഭിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഗള്‍ഫ് നാടുകളില്‍ വ്യാഴാഴ്‌ച മുതല്‍ റമദാന്‍ വ്രതാചരണം ആരംഭിക്കുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :