യമന്‍ - സൗദി അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; നിരവധി മരണം

സൗദി അറേബ്യ , യമന്‍ - സൗദി ആക്രമണം , വെടിവെപ്പ് , യമന്‍
സനാ| jibin| Last Modified ശനി, 6 ജൂണ്‍ 2015 (10:32 IST)
യമന്‍ - അതിര്‍ത്തിയില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളും ഹൌതികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാകുന്നു. നാല് സൗദി സൈനികരും നിരവധി വിമതരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നൂറ് കണക്കിനാളുകള്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. എന്നാല്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ലക്ഷ്യമിട്ട ഹൌതികളെ പ്രതിരോധിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് സൗദി ന്യായീകരിച്ചു.

യമനില്‍ സമാധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച് ജനീവയില്‍ ഈ മാസം 14നു യുഎന്നിന്റെ ആഭിമുഖ്യത്തില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് അതിര്‍ത്തിയില്‍ വീണ്ടും പോരാട്ടം. അതിര്‍ത്തിയില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് വെടിവെപ്പ് നടക്കുന്നത്. പലയിടത്ത് നിന്നും ആളുകള്‍ ഒഴിഞ്ഞു പോകുകയും ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :