യമനില്‍ സൗദിയുടെ ആക്രമണം; 45 മരണം, 100ഓളം പേര്‍ക്ക് പരുക്ക്

 യമനില്‍ ആക്രമണം , സൗദി അറേബ്യ , വ്യോമാക്രമണം
സന| jibin| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (09:33 IST)
ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ ആക്രമണം ശക്തമാക്കി. രാജ്യത്തിന്റെ തലസ്‌ഥാനമായ സമയില്‍ കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ ഇരുപതോളം പേര്‍ സിവിലിയന്‍മാരാണ്‌. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മധ്യസനയിലെ തെഹ്‌രീര്‍ റെസിഡന്റ്‌ഷ്യല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിമതകാര്യാലയ പരിസരത്ത്‌ നാലു തവണയാണ്‌ സൗദി അറേബ്യ വ്യോമാക്രമണം നടത്തിയത്. അഞ്ചു വീടുകള്‍ ഉള്‍പ്പടെ അനവധി സിവിലിയന്‍ കെട്ടിടങ്ങള്‍ക്കും ആക്രമണത്തില്‍ തരിപ്പണമായി. അതേസമയം, ആക്രമണത്തില്‍ ഭികരുടെ താവണങ്ങളും വാഹനങ്ങളും നശിച്ചു. രാജ്യത്തെ മറ്റു പ്രദേശങ്ങളിലും ഇന്നലെ സൗദിയുടെ നേതൃത്വത്തിലുള്ള ആക്രമണം തുടര്‍ന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :