1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. putin to become father again

39 വയസ്സുകാരി കാമുകി ഗർഭിണി, 69–ാം വയസ്സിൽ വീണ്ടും അച്ഛനാകാൻ പുട്ടിൻ

putin
റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ അറുപത്തൊമ്പതാം വയസ്സിൽ വീണ്ടും അച്ഛനാകാനൊരുങ്ങുന്നു. മുൻ ജിമ്നാസ്റ്റും പുട്ടിൻ്റെ കാമുകിയുമായ അലീന കബയവെയാണ് താൻ വീണ്ടും അമ്മയാകാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചത്. ക്രെമ്ലിൻ രഹസ്യങ്ങൾ പുറത്തുവിടുന്ന ജനറൽ എസ്‌വിആർ എന്ന ടെലിഗ്രാം ചാനലാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
 
അലീനയിൽ പുട്ടിന് രണ്ട് മക്കളുണ്ട്. മുൻഭാര്യയിൽ 2 പെണ്മക്കളും പുട്ടിനുണ്ട്. 2 ഒളിമ്പിക് മെഡലുകളും 14 ലോകചാമ്പ്യൻഷിപ്പുകളും 12 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മെഡലുകളും നേടിയിട്ടുള്ള അലീന കബയവെ ലോകത്തെ തന്നെ ഏറ്റവും മികച്ച ജിമ്നാസ്റ്റുകളിലൊരാളാണ്. 2008ലായിരുന്നു പുട്ടിൻ അലീന ബന്ധത്തെ പറ്റി വാർത്തകൾ വന്നത്.അലീനയിൽ പുട്ടിന് ഏഴും മൂന്നും വയസ്സുള്ള 2 ആൺമക്കളാണുള്ളത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ശക്തമായ മഴ: 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ മരണപ്പെട്ടത് ഒന്‍പതുപേര്‍