1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. final drink for terminally ill father

അച്ഛൻ്റെ അവസാന ആഗ്രഹം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി മകൾ

father
ഓരോ മനുഷ്യനും ജീവിതത്തിൻ്റെ അവസാനകാലഠ് ചില ആഗ്രഹങ്ങൾ ഉണ്ടാകും. അവരുടെ ഹൃദയം എന്താണോ ആഗ്രഹിക്കുന്നത് അത് കിട്ടാനുള്ള അവസാന അവസരമായിരിക്കും അത്. ഇത്തരത്തിൽ ഒരു പിതാവ് ആഗ്രഹിച്ചത് അവസാനമായി തൻ്റെ പ്രിയപ്പെട്ട മദ്യം കഴിക്കാനാണ്.
 
ഓസ്ട്രേലിയക്കാരിയായ പെന്നലോപ് ആണ് പിതാവിൻ്റെ അവസാനത്തെ ആഗ്രഹം നടത്തികൊടുത്തത്. ഗുരുതരമായ അസുഖം ബാധിച്ച അച്ഛന് അവസാന ആഗ്രഹമായി വേണ്ടിയിരുന്നത് ഇഷ്ടപ്പെട്ട ബുണ്ടബെർഗ് റമ്മും കൊക്കോകോളയും ആയിരുന്നു. സിറിഞ്ചിലാണ് പെന്നലോപ് അച്ഛന് റം നൽകിയത്.
 
ടിക്ടോക്കിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ ദൃശ്യങ്ങൾ ഉള്ളത്. അവസാന വിടപറയലിന് മുൻപ് ഒരൽപ്പമെങ്കിലും രുചി അച്ഛന് നൽകാനാണ് ശ്രമിച്ചതെന്ന് പെന്നലോപ് പറയുന്നു. രണ്ട് മില്യണിലധികം ആളുകളാണ് ഈ വിഡീയോ കണ്ടത്. നിരവധി പേർ കുടുംബത്തിന് അനുശോചനവും സ്നേഹവും അറിയിച്ചു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
നേരിടുന്നത് സാമ്പത്തിക മാന്ദ്യതയോ? നിയമനങ്ങൾ 30 ശതമാനം വെട്ടിക്കുറച്ച് മെറ്റാ