പ്രിന്‍‌സിന് എയ്‌ഡ്‌സ് രോഗമായിരുന്നോ ?; എല്ലാം യഹോവയ്‌ക്ക് സമര്‍പ്പിച്ച് ചികിത്സ നടത്തിയില്ല!

‘യഹോവ സാക്ഷി’യായ പ്രിന്‍സ് മരുന്നുകള്‍ കഴിക്കാതെ എല്ലാന്‍ ദൈവം സുഖപ്പെടുത്തുമെന്ന് വിശ്വസിച്ചിരുന്നു

പ്രിന്‍‌സ് റോജര്‍ നെല്‍‌സണ്‍ , പ്രിന്‍‌സിന് എയ്‌ഡ്‌സ് രോഗം , വേദന സംഹാരി
ന്യൂയോര്‍ക്ക്| jibin| Last Modified വെള്ളി, 29 ഏപ്രില്‍ 2016 (19:02 IST)
അന്തരിച്ച ലോകപ്രശസ്‌ത പോപ് ഗായകന്‍ പ്രിന്‍‌സ് റോജര്‍ നെല്‍‌സണ്‍ എയ്‌ഡ്‌സ് ബാധിതനായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 1990മുതല്‍ എച്ച്ഐവി ബാധിതനാണെന്ന് തിരിച്ചറിഞ്ഞിരുന്ന പ്രിന്‍‌സ് മരുന്നുകള്‍ കഴിച്ചിരുന്നില്ലെന്നും വേദനാസംഹാരികള്‍ക്ക് അടിമയായിരുന്നുവെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

എയ്‌ഡ്‌സ് ശരീരത്തെയാകെ ബാധിക്കാന്‍ തുടങ്ങിയപ്പോഴും ‘യഹോവ സാക്ഷി’യായ പ്രിന്‍സ് മരുന്നുകള്‍ കഴിക്കാതെ എല്ലാന്‍ ദൈവം സുഖപ്പെടുത്തുമെന്ന് വിശ്വസിച്ചിരുന്നു. കഴിഞ്ഞവര്‍ഷം അവസാനത്തോടെ രോഗം ഗുരുതരമായെങ്കിലും പ്രാര്‍ഥന മാത്രമാണ് ഏക ആശ്രയമെന്ന് പ്രിന്‍‌സ് ഉറച്ചു വിശ്വസിച്ചിരുന്നു. ഇതോടെ ശരീരം ദുര്‍ബലമായതായി പേരു വെളിപ്പെടുത്താത്ത ലോ എന്‍‌ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എയ്‌ഡ്‌സ് ഗുരുതരമായതോടെ ശരീരത്തിന്റെ തൂക്കം കുറയുകയും രക്‍തത്തിലെ കൌണ്ട് താഴുകയും ചെയ്‌തു. മരുന്ന് കഴിക്കാന്‍ കൂട്ടാക്കാതിരിക്കുക കൂടി ചെയ്‌തതോടെ പ്രിന്‍സ് മരണപ്പെടുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ട നാഷണല്‍ എന്‍‌ക്വയര്‍ വ്യക്തമാക്കുന്നു. മരിക്കാന്‍ നേരത്ത് പോലും പ്രിന്‍സ് വേദന സംഹാരികള്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതേസമയം, പ്രിന്‍‌സിന്റെ പോസ്‌റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :