ജീവനക്കാരുടെ ഇടപെടലില്‍ മതിമറന്നു; വിമാനത്തിൽ ജനിച്ച കുഞ്ഞിന് വിമാനത്തിന്റെ പേര് നല്‍കി

സോ ജെറ്റ് സ്‌റ്റാര്‍ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്

വിമാനത്തില്‍ പ്രസവം , പ്രസവം , ജെറ്റ് സ്‌റ്റാര്‍ ഏഷ്യ , യുവതിക്ക് പ്രസവം
യാൻഗോൺ| jibin| Last Updated: വെള്ളി, 29 ഏപ്രില്‍ 2016 (13:25 IST)
വിമാനത്തില്‍വച്ച് കുഞ്ഞിന് ജന്മം നല്‍കിയ അമ്മ തന്റെ പൊന്നോമനയ്‌ക്ക് വിമാനത്തിന്റെ പേരിട്ടു. മ്യാൻമാർ സ്വദേശിയാണ് വിമാനത്തിനുള്ളിൽ പ്രസവിച്ച കുഞ്ഞിന് സോ ജെറ്റ് സ്‌റ്റാർ എന്ന് പേരിട്ട് വിമാന കമ്പനിയോടുള്ള നന്ദി അറിയിച്ചത്.

സിംഗപ്പൂരില്‍ നിന്ന് യാംഗോണിലേക്ക് പുറപ്പെട്ട ജെറ്റ് സ്‌റ്റാര്‍ ഏഷ്യയുടെ 3k583 നമ്പര്‍ വിമാനം യാംഗോണില്‍ ഇറങ്ങുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് യുവതിക്ക് പ്രസവവേദന തുടങ്ങിയത്. ഉടന്‍ തന്നെ ജീവനക്കാര്‍ വിമാനത്തിലെ ഡോക്‍ടര്‍മാരെ വിവരം അറിയിക്കുകയുമായിരുന്നു. വിമാനത്താവളത്തില്‍ നിന്നും ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞെങ്കിലും യുവതിക്ക് വേദന കൂടുകയും വിമാനത്തില്‍ വച്ച് തന്നെ പ്രസവിക്കുകയുമായിരുന്നു. അമ്മയ്‌ക്കും കുഞ്ഞിനും
യാതൊരു ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. അറു പൌണ്ട് ഭാരമുണ്ടായിരുന്നു കുഞ്ഞിന്.

വിമാനത്തില്‍ വെച്ച് പ്രസവിക്കേണ്ടി വന്നപ്പോള്‍ ജീവനക്കാരും ഡോക്‍ടര്‍മാരും മികച്ച രീതിയില്‍ ഇടപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ചാണ് യുവതി തന്റെ ആണ്‍കുട്ടിക്ക് വിമാനത്തിന്റെ പേര് നല്‍കിയത്. സോ ജെറ്റ് സ്‌റ്റാര്‍ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. ജെറ്റ് സ്‌റ്റാര്‍ വിമാനകമ്പനിയാണ് സ്വന്തം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഈ കാര്യം അറിയിച്ചത്.


വിമാനത്തിലുണ്ടാകുന്ന എല്ലാ സാഹചര്യങ്ങളിലും പ്രവർത്തനക്ഷമരാകാനുള്ള പരിശീലനം തങ്ങളുടെ ജീവനക്കാർക്ക് നൽകുന്നുണ്ടെന്നും എയർലൈൻസിന്റെ എറ്റവും പ്രായം കുറഞ്ഞ യാത്രികന്റെ സുരക്ഷയ്‌ക്കായി ഡോക്‌ടർമാർക്ക് അവർ നൽകിയ പിന്തുണയിൽ അഭിമാനിക്കുന്നുവെന്നും എയർലൈൻസ് വക്താവ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :